പ്രശസ്ത സാഹിത്യകാരി സാറാ ജോസഫിന്റെ കൃതിയാണ് മാറ്റാത്തി. അവരുടെ മറ്റ് കൃതികൾ പോലെ തന്നെ സ്ത്രീപക്ഷത്ത് നിന്ന് കൊണ്ടുള്ള ഒരു നോവലാണിത്. തൃശ്ശൂർ ജില്ലയിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് കഥ അവതരിപ്പിക്കുന്നത്. ലൂസി എന്ന പെൺകുട്ടിയാണ് ഇതിലെ പ്രധാന കഥാപാത്രം. അനാഥയായ അവൾ തന്റെ അകന്ന ബന്ധത്തിലുള്ള അമ്മായിയുടെ കൂടെയാണ് താമസിക്കുന്നത്. വീട്ടിലെ ജോലിയെല്ലാം തീർത്ത് സ്കൂളിൽ ഓടിയെത്തുമ്പോഴേക്കും ക്ലാസ് തുടങ്ങിയിരിക്കും. എല്ലാവരും പരിഹാസതോട് കൂടിയാണവളോട് ഇടപെടാറ്. അതുകൊണ്ട് തന്നെ അന്തർമുഖയാണവൾ. അവളുടെ ജീവിതവും അവൾ കാണുന്ന ജീവിതങ്ങളുമാണ് നോവലിന്റെ പ്രമേയം. തൃശ്ശൂരിലെ പ്രാദേശിക ഭാഷയിലാണ് നോവൽ രചിച്ചിരിക്കുന്നത്.
................
Read now

Comments
Post a Comment